Breaking News


ഡോ: കെ.അബ്ദുൽ ഗഫൂർ നിര്യാതനായി

മുക്കം: പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും, കേരളത്തിൽ ഉർദു ഭാഷാ പ്രചാരണത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയും, ബഹുഭാഷാപണ്ഡിതനുമായ ഡോ: കെ.അബ്ദുൽ ഗഫൂർ കൊടിയത്തൂർ നിര്യാതനായി.

അഞ്ചുമൻ തർഖി ഉർദു കേരളയുടെ ജന:സെക്രട്ടറിയും, അൽബിറ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടറുമായി പ്രവർത്തിച്ചു വരികയായിരുന്നു., കേരളത്തിലെ പ്രഥമ ഉർദു സ്പെഷൽ ഓഫീസർ, SCERT റിസർച്ച് ഓഫീസർ, മുക്കം ഉപജില്ല പ്രഥമ വിദ്യാഭ്യാസ ഓഫീസർ, അധ്യാപക ട്രൈനിംഗ്‌ സെൻറർ പരിശീലകൻ, പ്രഭാഷകൻ, ഉർദു അവാർഡ് ജേതാവ്, മുക്കം മുസ്ലീം ഓർഫനേജ് അക്കാദമിക്ക് ഡയറക്ടർ, ജെ.ഡി.റ്റി ഇസ്ലാം ആലുംനി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിരവധി ദേശിയ അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.