ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളിബസാറിൽ ഓവുപാലം താഴ്ന്നത് അപകടംവരുത്തുന്നു. അതിവേഗത്തിലെത്തുന്ന ഇരുചക്രവാഹനങ്ങളാണ് കുഴിയിൽച്ചാടി അപകടം സംഭവിക്കുന്നത്. അപകടം സംഭവിക്കാതിരിക്കാൻ താത്‌കാലികമായി ഡ്രമ്മുകൾ നിരത്തിയിരിക്കയാണ്. കാലപ്പഴക്കത്താൽ തകർന്ന പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിട്ടുണ്ട് .