Breaking News


മിടുക്കരെക്കാത്ത്‌ സ്കോളർഷിപ്പുകള്‍


രാജിവ് ഗാന്ധി നാഷണല്‍ ഫെലോഷിപ്പ്

പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി കേന്ദ്ര സാമൂഹികനീതിവകുപ്പ് നല്‍കുന്നത്. സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി സ്ട്രീമുകളില്‍ ഫുള്‍ടൈം റെഗുലര്‍ എം.ഫില്‍, പിഎച്ച്.ഡി. ചെയ്യുന്നവര്‍ക്ക്. ജെ.ആര്‍.എഫ്. മാസം: 16,000 രൂപ, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പഠനത്തിന് വര്‍ഷം: 10,000 രൂപ. എന്‍ജിനീയറിങ്, ടെക്നോളജി പഠനത്തിന് വര്‍ഷം: 12,000 രൂപ. വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മാസം: 2000 രൂപ.  https://www.ugc.ac.in/rgnf/ വിജ്ഞാപനം ജൂലായ് ആദ്യം

കെ.വി.പി.വൈ.

ഗവേഷണ തത്പരരായ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ശാസ്ത്ര-സാങ്കേതികശാസ്ത്ര വകുപ്പ് നല്‍കുന്നത്. ബി.എസ്സി./ബി.എസ്./ബി.സ്റ്റാറ്റ്./ബി.മാത്./ഇന്റഗ്രേറ്റഡ് എം.എസ്സി./എം.എസ്. പഠിക്കുന്നവര്‍ക്ക്. ആദ്യ മൂന്നുവര്‍ഷം മാസം 5000 രൂപയും ആന്വല്‍ കണ്ടിന്‍ജന്‍സി ഗ്രാന്റ് 20,000 രൂപയും. ഇന്റഗ്രേറ്റഡ് എം.എസ്./എം.മാത്./എം.സ്റ്റാറ്റ്. നാല്, അഞ്ച് വര്‍ഷവും എം.എസ്സി.ക്കും മാസം 7000 രൂപയും ആന്വല്‍ കണ്ടിന്‍ജന്‍സി ഗ്രാന്റ് 28,000 രൂപയും. http://kvpy.iisc.ernet.in/main/applications.htm വിജ്ഞാപനം ജൂലായില്‍.

സെന്‍ട്രല്‍ സെക്ടര്‍

പ്ലസ്ടു/വൊക്കേഷണല്‍ കോഴ്സുകളില്‍ മികച്ചവിജയം നേടിയവര്‍ക്ക് പ്രൊഫഷണല്‍ കോഴ്സ് ഉള്‍പ്പെടെയുള്ള ബിരുദപഠനത്തിന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നല്‍കുന്നത്. പ്രായം 18-25. വാര്‍ഷികവരുമാനം ആറുലക്ഷം രൂപയില്‍ താഴെ. പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക്. ആദ്യ മൂന്നുവര്‍ഷം 10,000 രൂപ. നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷം 20,000 രൂപ. http://mhrd.gov.in/scholarships-education-loan-0 വിജ്ഞാപനം ജൂലായില്‍.

പ്രീ മെട്രിക്

ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്. മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വേണം. വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. അപേക്ഷകള്‍ അതത് സ്‌കൂള്‍ മേധാവിക്ക് സമര്‍പ്പിക്കാം. 100 രൂപ മുതല്‍ 600 രൂപ വരെ. http://www.minortiyaffairs.gov.in/schemesperformance/scholarship-schemes

പോസ്റ്റ് മെട്രിക്

പ്ലസ്വണ്‍, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി. കോഴ്സുകള്‍ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, സിക്ക്, പാഴ്സി വിദ്യാര്‍ഥികള്‍ക്ക്. ടെക്നിക്കല്‍, വൊക്കേഷണല്‍, ഐ.ടി.ഐ., ഐ.ടി.സി. അഫിലിയേറ്റഡ് കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും. വര്‍ഷം 10,000 രൂപ. കുടുംബവരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയരുത്. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വേണം. http://www.minortiyaffairs.gov.in/schemesperformance/scholarship-schemes

മെറിറ്റ് കം മീന്‍സ്

ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ബിരുദ, ബിരുദാനന്തര പ്രൊഫഷണല്‍/ടെക്നിക്കല്‍ കോഴ്സ് പഠനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. വര്‍ഷം 25,000 രൂപ മുതല്‍ 30,000 രൂപ വരെ. https://scholarships.gov.in/

നാഷണല്‍ മെറിറ്റ് കം മീന്‍സ്

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍നിന്നുള്ള എട്ടാംക്ലാസില്‍ പഠിക്കുന്നവര്‍ക്ക്. സംസ്ഥാനതല പ്രതിഭാനിര്‍ണയ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. 6000 രൂപ വര്‍ഷം ലഭിക്കും. ഹയര്‍ സെക്കന്‍ഡറി തലംവരെ ലഭിക്കും. https://scholarships.gov.in/

സര്‍വകലാശാല/കോളേജ് വിദ്യാര്‍ഥികള്‍ക്ക്

പ്ലസ്ടു പൂര്‍ത്തിയായവര്‍ക്ക് കോളേജ്/സര്‍വകലാശാലകളിലെ വിദ്യാഭ്യാസത്തിന് നല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍നിന്ന് ബിരുദം ഒന്നാംവര്‍ഷം പഠിക്കുന്നവരാവണം. പ്ലസ്ടു/തത്തുല്യ പരീക്ഷയില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 50 ശതമാനവും മറ്റുവിഷയങ്ങള്‍ക്ക് 45 ശതമാനവും മാര്‍ക്ക് വേണം. യു.ജി. കോഴ്സുകള്‍ക്ക് വര്‍ഷം 10,000 രൂപയും പി.ജി. കോഴ്സുകള്‍ക്ക് വര്‍ഷം 20,000 രൂപയും. ടെക്നിക്കല്‍ യു.ജി. കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. https://scholarships.gov.in/

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്

പ്ലസ്ടുവിനുശേഷം ഉന്നതവിദ്യാഭ്യാസം നേടുന്ന മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തിലെ വിദ്യാര്‍ഥിനികള്‍ക്ക് നല്‍കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ആദ്യവര്‍ഷ യു.ജി./പി.ജി. കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക്. പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവരെയും പരിഗണിക്കും.

സുവര്‍ണജൂബിലി മെറിറ്റ്

സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബത്തില്‍നിന്ന് ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളിലും സര്‍വകലാശാല വകുപ്പുകളിലും ഒന്നാംവര്‍ഷ ബിരുദ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക്. വര്‍ഷം 10,000 രൂപ വീതം.

ഡിസ്ട്രിക്ട് മെറിറ്റ്

എസ്.എസ്.എല്‍.സി. കേരള ബോര്‍ഡ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഹയര്‍ സെക്കന്‍ഡറി/വി.എച്ച്.എസ്.സി./ഐ.ടി.ഐ./പോളിടെക്നിക്കില്‍ പഠിക്കുന്നവര്‍ക്ക്. 1250 രൂപയാണ് വാര്‍ഷിക സ്‌കോളര്‍ഷിപ്പ്.

സ്റ്റേറ്റ് മെറിറ്റ്

ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളിലോ സര്‍വകലാശാല വകുപ്പുകളിലോ ആദ്യവര്‍ഷ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക്. ബിരുദ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം 1250 രൂപ. ബിരുദാനന്തര ബിരുദക്കാര്‍ക്ക് വര്‍ഷം 1500 രൂപ. കുടുംബ വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്. http://www.dcescholarship.kerala.gov.in


കടപ്പാട് : മാതൃഭൂമി