Breaking News


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പൗരപ്രമുഖനുമായ വട്ടോളി ബസാര്‍ രാരോത്ത് അബുഹാജി (84) നിര്യാതനായി

എകരൂല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പൗരപ്രമുഖനുമായ വട്ടോളി ബസാര്‍ രാരോത്ത് അബുഹാജി (84) നിര്യാതനായി. പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം,കോണ്‍ഗ്രസ് ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്‍റ്, കച്ചേരികണ്ടി, വട്ടോളിബസാര്‍എന്നീ മഹല്ല് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.ഭാര്യമാര്‍: ചെക്കിയില്‍ മറിയം, സഫിയ. മക്കള്‍: ആര്‍.ഇസ്മായില്‍(റിട്ട.സെക്രട്ടറി കാര്‍ഷിക വികസന ബാങ്ക്,ബാലുശ്ശേരി), ബഷീര്‍, ആര്‍.കബീര്‍ (പനങ്ങാട് പഞ്ചായത്ത്‌ മുന്‍ മെംബര്‍), റഷീദ്, ജാഫര്‍(കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റ്), ഫൈസല്‍, ശിഹാബ്,ഫാത്തിമ, സീനത്ത്. മരുമക്കള്‍: ഖമറുന്നിസ, ഷാജിമ(നന്മണ്ട എ.എം.എല്‍.പി.സ്കൂള്‍),ഹമീദകബീര്‍(പനങ്ങാട് ഗ്രാമപഞ്ചായത്ത്‌ മെംബര്‍), സല്‍മ, സലാഹുദ്ദീന്‍(വഴിക്കടവ്),സജ്ന, ശബാന, മുസ്തഫ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് ബാലുശ്ശേരി മുക്ക് ജുമാ മസ്ജിദില്‍.