ഉണ്ണികുളം ഗവൺമെൻറ് യുപി സ്കൂളിൽ രൂപീകരിച്ച സോഷ്യൽ സർവീസ് ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം ആരംഭിച്ചു. കെ അബ്ദുല്ലത്തീഫ് മാസ്റ്റർ പൂനൂർ പ്ലംബിംഗ് ക്ലാസിനു നേതൃത്വംനൽകി. തുടർന്ന് വിദ്യാർത്ഥികൾ സ്കൂളിലെ കേടുവന്ന ടേപ്പുകൾക്ക് പകരംപുതിയവ സ്ഥാപിച്ചു. പ്രധാനാധ്യാപകൻ എ കെ മുഹമ്മദ് ഇഖ്ബാൽ, പി ടി എ പ്രസിഡണ്ട് ജിഗേഷ് പാലക്കണ്ടി, ഉണ്ണി കിഴക്കേക്കര, ഷാജി,ശാരദ മുപ്പററക്കര,എൻ. രാജീവൻ, ശ്രീഹരി എന്നിവർ സംസാരിച്ചു.