Breaking News


ദിലീപിനെ തിരിച്ചെടുക്കല്‍, തിലകനോട് "അമ്മ" മാപ്പ് പറയുമോ? ആഷിഖ് അബു

ദിലീപിനെ സിനിമാ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. ഇന്ന് സോഷ്യല്‍ മീഡിയ വഴി WCC അമ്മ സംഘടനയ്ക്ക് എതിരെ പറഞ്ഞപ്പോള്‍ തൊട്ട് പിന്നാലെയായി സംവിധായകന്‍ ആഷിഖ് അബുവും രംഗത്തെത്തിയിരിക്കുകയാണ്.

തിലകന്റെ ഫോട്ടോ വച്ചുകൊണ്ടാണ് ആഷിഖിന്റെ പ്രതികരണം. തിലകന്‍ ചേട്ടന്‍ ഒരു ക്രിമിനല്‍ ആയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നു പറഞ്ഞതിനാണ് സിനിമാ തമ്പുരാക്കന്മാര്‍ മാറ്റി നിര്‍ത്തിയതെന്നും അദ്ദേഹത്തോട് അവര്‍ ഇനി മാപ്പ് പറയുമായിരിക്കും എന്നാണു ആഷിഖ് അബു പറയുന്നത്.