താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലമലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച തുകയെത്തി. 56 ലക്ഷം രൂപയാണ് താമരശ്ശേരി തഹസിൽദാരുടെ ഔദ്യോഗിക അക്കൗണ്ടിലെത്തിയത്. ദുരന്തത്തിൽ പതിന്നാല് പേരാണ് മരിച്ചത്. ഒരാൾക്ക് നാലുലക്ഷം രൂപവീതമാണ് അനുവദിച്ചിരിക്കുന്നത്. തുക കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി തഹസിൽദാർ അറിയിച്ചു.