യുവാവിന്റെ പരാതിയില്‍ എസ് ബി ഐ ഇടപെടല്‍- എ ടി എം കൗണ്ടറിന് സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിച്ചു

എകരൂല്‍ : യുവാവിന്റെ പരാതിയില്‍ നടപടി സ്വീകരിച്ച് എസ് ബി ഐ. പൂനൂരിലെ സി ഡി എം & എ ടി എം കൌണ്ടറിലെ പ്രശ്നങ്ങള്‍ പറഞ്ഞു കൊണ്ട് പൂനൂര്‍ സ്വദേശിയായ ഷജിന്‍ എസ് ബി ഐ ക്ക് ട്വീറ്റ് അയച്ചിരുന്നു. കൂടെ തെളിവിനു വേണ്ടി ചിത്രങ്ങളും. എന്തായാലും ഷജിന്റെ ട്വീറ്റിന് ഗുണമുണ്ടായിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം മുതല്‍ അവിടെ സെക്യൂരിറ്റി ഗാര്‍ഡ് ജോലി തുടങ്ങി.
ഷജിന്‍ ഫേസ്ബുക്ക് വഴി ആ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
പൂനൂർ CDM ATM issue
അങ്ങനെ ഇനി മുതൽ പൂനൂർ CDM &ATM
കൂടുതൽ സുരക്ഷിതമായിരിക്കും...!
വൈകുന്നേരം ആയാൽ പിന്നെ അന്യ സംസ്ഥാന തൊഴിലാളികളുടെ തിരക്കാണ് എപ്പോഴും പൂനൂർ CDMന് അകത്ത്.
പണം ഇടപാടുകാരൻ മാത്രമേ കൗണ്ടറിൽ പ്രവേശിക്കാവൂ എന്നതാണ് ചട്ടം. എന്നാലോ അഞ്ചും ആറും അതിലധികവും പേര് ഉണ്ടാവും അന്യസംസ്ഥാന തൊഴിലാളികൾ ആയതുകൊണ്ട് അവരെ പറഞ്ഞു മനസ്സിലാക്കാനും മറ്റും വലിയ പ്രയാസമാണ്. ഒരിക്കൽ ഞാൻ ഒറ്റയ്ക് കൗണ്ടറിൽ നിൽക്കുമ്പോൾ 3-4 അന്യ സംസ്ഥാന തൊഴിലാളികൾ കയറി വരികയും പുറത്തു നിൽക്കാൻ പറഞ്ഞപ്പോൾ വിസമ്മതിക്കുകയും ചെയ്തു. പിന്നീട് രാത്രി 10 മാണിക്കും 11 മാണിക്കും ഒക്കെ വന്നാണ് ഡെപ്പോസിറ്റ് ചെയ്യാറ്.
ഒരു ദിവസം ചുമ്മാ മനസ്സിൽ തോന്നിയ ഒരു ആശയമായിരുന്നു Twitter ൽ ഒരു ട്വീറ്റ് ചെയ്താലോന്നു.
അങ്ങനെ ചെറിയൊരു പരാതി ട്വീറ്റ് ചെയ്തു കഴിഞ്ഞ 12 ആം തീയതി.
കൂടെ തെളിവിനായി 2 ഫോട്ടോ കൂടെ ആയപ്പോ അവർ തീർച്ചയായും നടപടി എടുക്കുമെന്ന് തിരിച്ചു ട്വീറ് ചെയ്തു. അതു വെറും വാക്കായിരുന്നെന്ന കരുതി. പക്ഷെ ഇന്ന് നോക്കുമ്പോ ദേ CDM ന് മുന്നിൽ ഒരു സെക്യൂരിറ്റി. ഒരുപാട് സന്തോഷമായി. കൂടെ ഒരു സെൽഫിയും എടുത്തു.
ഉപഭോക്താവിന്റെ പരാതിയിൽ നടപടി സ്വീകരിച്ച എസ് ബി ഐ ടീമിന് എന്റെ നന്ദി




