വയലിൽ മാലിന്യം തള്ളി

ഗ്രാമപ്പഞ്ചായത്ത് അധികൃതരും മങ്ങാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുമെത്തി ബീച്ചിങ് പ്രൗഡർ വിതറി.ഈ ഭാഗത്ത് കക്കൂസ് മാലിന്യമടക്കം കോഴി, ഇറച്ചിക്കടകളിലെ അവശിഷ്ടങ്ങളും മറ്റ് മാലിന്യവും തള്ളുന്നത് പതിവായിരിക്കയാണ്. നാട്ടുകാർ ഇതിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഈ ഭാഗത്ത് റോഡരികിൽ സി.സി.ടി.വി. സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.




