കിനാലൂരിൽ എയിംസ് പ്രതീക്ഷയോടെ പ്രദേശവാസികൾ

മെഡിസിറ്റി, ഹോളിസ്റ്റിക് വില്ലേജ് , ഐ.ടി. പാർക്ക്, സോളാർ പാർക്ക് എന്നിവ സ്ഥാപിക്കുന്നതിനായി പലതവണ ഉന്നതോദ്യോഗസ്ഥർ കിനാലൂർ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു സ്ഥാപനവും കിനാലൂരിലെത്തിയില്ല. സർക്കാർഭൂമി വിവിധ സ്ഥാപനങ്ങൾക്കായി വീതംവെച്ച് നൽകുകയാണുണ്ടായത്.
എയിംസ് കിനാലൂരിൽ സ്ഥാപിക്കുമെന്ന് വർഷങ്ങൾക്കാമുമ്പും പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഇത്തവണ വകുപ്പുമന്ത്രിതന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് എയിംസ് കിനാലൂരിൽ വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ കിനാലൂരിൽ എയിംസ് വീണ്ടും ചർച്ചയായിരിക്കുകയാണ്. .




