Breaking News


ബാലുശ്ശേരി ടൗണിൽ സി.സി.ടി.വി. സംവിധാനമായി

ബാലുശ്ശേരി: ടൗണിൽ സി.സി.ടി.വി. സംവിധാനം നിലവിൽ വന്നു. ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ, വിവിധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ‘മിഴിപൂട്ടാതെ ബാലുശ്ശേരി’ പദ്ധതി പോലീസ് നടപ്പാക്കിയത്.

വിവിധ സ്ഥാപനങ്ങളിലെ ക്യാമറകൾ പാതയിലേക്കും ഇനിമുതൽ കൺതുറക്കും .ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാപോലീസ് മേധാവി കെ. ജയദേവ് മുഖ്യപ്രഭാഷണം നടത്തി. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ സി.സി.ടി.വികൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. താമരശ്ശേരി ഡിവൈ.എസ്.പി. പി. സജീവൻ അധ്യക്ഷത വഹിച്ചു സി.ഐ. കെ. സുഷീർ, എസ്.ഐ. കെ. സുമിത്ത് കുമാർ, മാഹിൻ നെരോത്ത്, ഇ.കെ. ഗിരിധരൻ എന്നിവർ സംസാരിച്ചു. ബാലുശ്ശേരി അർബൻ ബാങ്കിൽ സി.സി.ടി.വി. യുടെ സ്വിച്ച്ഓൺ നടത്തി.