തായ്‌ലാൻഡ് , നമ്മളെ പഠിപ്പിക്കുന്നത് ഒരുപാട് നല്ല കാര്യങ്ങള്‍

തായ്‌ലാൻഡില്‍ നടന്ന അപകടത്തില്‍ ഒരുപാട് കാര്യങ്ങള്‍ പലര്‍ക്കും പഠിക്കാന്‍ ഉണ്ട്. പ്രത്യേകിച്ച് നമ്മുടെ നാട്ടിലെ ഒക്കെ രാഷ്ട്രീയ നേതാക്കള്. അപകടം നടന്ന ദിവസം മുതല്‍ ലോകത്തെ പ്രധാന മാധ്യമങ്ങള്‍ എല്ലാം ഉണ്ടായിട്ടും ഒരു ജനപ്രതിനിധി പോലും മാധ്യമ ശ്രദ്ധ കിട്ടുവാന്‍ വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപെട്ടില്ല. ആരും എവിടെയും പോയി ഫോട്ടോ എടുത്തില്ല. എന്തിന് പറയണം ഗുഹയ്ക്ക് ഉള്ളില്‍ നിന്നും കുട്ടികളെ രക്ഷിച്ചു കൊണ്ടുവരുമ്പോള്‍ അവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്താതിരിക്കുവാന്‍ വേണ്ടി കുട പിടിച്ച് മറച്ചു വച്ചു. മാധ്യമങ്ങളെ എല്ലാം തന്നെ അപകടം നടന്ന സ്ഥലത്തേക്ക് അടുപ്പിക്കാതെ നിര്‍ത്തി. ഇതെല്ലാം എല്ലാ രാജ്യക്കാരും മാതൃകയാക്കേണ്ടത് തന്നെ.

നമ്മുടെ നാട്ടില്‍ അടുത്തിടെ പല ദുരന്തങ്ങളും സംഭവിച്ചിരുന്നു. അവിടെ എല്ലാം നമുക്ക് കാണുവാന്‍ കഴിഞ്ഞത് മാധ്യമങ്ങളുടെ ഉന്തും തള്ളുമായിരുന്നു. അവരെക്കാള്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കളുടെ ഉന്തും തള്ളും , എന്തിനെന്നോ മാധ്യമങ്ങളില്‍ മുഖം കാണിക്കുവാന്‍, ഞങ്ങളൊക്കെ അവിടെ സന്ദര്‍ശിച്ചു എന്ന് വരുത്തി തീര്‍ക്കുവാന്‍. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നും പറയാം. ഒരുപക്ഷെ നാളെ ചിലപ്പോള്‍ നമ്മുടെ ഇന്ത്യാ രാജ്യത്ത് നിന്നും അങ്ങ് തായ്‌ലാൻഡ് വരെ ചിലപ്പോള്‍ പലരും പോയേക്കാം , എന്തിനെന്നോ ഞങ്ങളും ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചു എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുവാന്‍.

ഇത്രേം ദിവസത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നാണ് തായ് ആരോഗ്യമന്ത്രാലയത്തിന്റെ ആളുകള്‍ പ്രസ് മീറ്റ് വിളിച്ചു ചേര്‍ത്തത്. അതും ആ കുട്ടികളുടെ വിവരങ്ങള്‍ പറയുവാന്‍ വേണ്ടി മാത്രം. നമ്മുടെ നാട്ടിലായിരുന്നെങ്കിലോ? ഓരോ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും അത് അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരി പറയുക മാത്രമേ ചെയ്യൂ. അതാണല്ലോ എല്ലാവര്ക്കും ശീലം.
എന്തായാലും തായ്‌ലാൻഡിലെ ഈ രക്ഷാപ്രവര്‍ത്തനം എല്ലാ ലോകരാജ്യങ്ങളും മാത്രുകയാക്കട്ടെ
Image courtesy : ABC NEWS




