Breaking News


നോര്‍ക്ക റൂട്സ് വഴി സൗദിയില്‍ നഴ്സുമാര്‍ക്ക് അവസരം

തിരുവനന്തപുരം ∙ സൗദി അറേബ്യയിലെ അല്‍ മൗവാസാത്ത് ആശുപത്രി നഴ്‌സ് (വനിത), ലാബ് ടെക്‌നിഷ്യന്‍ (വനിത), റെസ്പിരേറ്ററി തെറാപ്പിസ്റ്റ് (വനിത), സിഎസ്എസ്ഡി ടെക്‌നിഷ്യന്‍ (പുരുഷന്‍), എക്‌സ്‌ റേ ടെക്‌നിഷ്യന്‍ (വനിത), തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ നോര്‍ക്ക റൂട്‌സ് മുഖേന തിരഞ്ഞെടുക്കുന്നു. യോഗ്യതയും മറ്റു വിവരങ്ങളും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അവസാന തീയതി ജൂലൈ 22. ഫോണ്‍: 18004253939 (ടോള്‍ഫ്രീ).