Breaking News


ഉണ്ണികുളം വില്ലേജ്്‌ഓഫീസ്‌ ജനസൗഹൃദ ഓഫീസ്‌

എകരൂൽ: ഉണ്ണികുളം വില്ലേജ്‌ ഓഫീസ്‌ ജനസൗഹൃദ ഓഫീസായി പ്രഖ്യാപിച്ച്‌ നവീകരിച്ച കെട്ടിടം കളക്ടർ യു.വി. ജോസ്‌ ഉദ്‌ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡൻറ്‌ ഇ.ടി. ബിനോയ്‌, താമരശ്ശേരി തഹസിൽദാർ സി. മുഹമ്മദ്‌റഫീക്ക്‌, വില്ലേജ്‌ ഓഫീസർ വി. ശിവദാസൻ എന്നിവർ സംസാരിച്ചു.

സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുഴുവൻ വില്ലേജ്‌ ഓഫീസുകളും ഡിജിറ്റലൈസ്‌ ചെയ്യുമെന്ന്‌ കളക്ടർ പറഞ്ഞു. ഉണ്ണികുളം വില്ലേജിൽ ഭൂനികുതിയും സർട്ടിഫിക്കറ്റുകളും പൂർണമായും ഓൺലൈനായി.


ഫോട്ടോ : ശ്രീജിത്ത്‌ മാര്‍ഷല്‍