പ്രാർഥന നിറവേറി; ലിനിയുടെ മകന് പറശ്ശിനിക്കടവിൽ ചോറൂണ്

ലിനി ആസ്പത്രിയിലുള്ളപ്പോഴായിരുന്നു നേർച്ച.ആ അമ്മയുടെ സാന്നിധ്യമില്ലാതെ മുത്തപ്പനു മുന്നിൽ ചോറൂണും തുലാഭാരവും നടത്തി. പിതാവ് സജീഷിന്റെ മടിയിലിരുന്നാണ് സിദ്ധാർഥ് അമ്മയുടെ ആഗ്രഹം നിറവേറ്റിയത്. ലിനിയുടെ മൂത്തമകൻ ഋതുൽ, അമ്മ രാധ, സഹോദരി ലിജി എന്നിവരും കൂടെയുണ്ടായിരുന്നു. ധർമശാല വൈസ്‌മെൻ ക്ലബ്ബ് വൈകീട്ട് സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിലും പങ്കെടുത്തു.




