Breaking News


അഭിമന്യുവിന്റെ വീട് സുരേഷ് ഗോപി സന്ദര്‍ശിച്ചു, സെല്‍ഫി പരമ്പര വിവാദത്തില്‍

മറയൂര്‍: കഴിഞ്ഞദിവസം കൊല്ലപ്പെട്ട മഹാരാജാസ് വിദ്യാര്‍ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ വീട്ടില്‍ സുരേഷ് ഗോപി എം പി സന്ദര്‍ശനം നടത്തി. കൊട്ടക്കമ്പൂരിലെ വീട്ടിലെത്തിയ സുരേഷ് ഗോപി, അഭിമന്യുവിന്റെ മാതാപിതാക്കളോടു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സഹായവാഗ്ദാനങ്ങളും നടത്തി.

കേസന്വേഷണത്തെ കുറിച്ചുള്ള സുരേഷ് ഗോപിയുടെ ചോദ്യത്തിന് പാര്‍ട്ടിയിലും പോലീസിലും നല്ല  വിശ്വാസമുണ്ട് എന്ന മറുപടിയാണ് അഭിമന്യുവിന്റെ മാതാപിതാക്കള്‍  നല്‍കിയത്.

എന്നാല്‍ തന്നെ  കാണാനെത്തിയവര്‍ക്കൊപ്പം സുരേഷ് ഗോപി സെല്‍ഫി എടുക്കുവാന്‍ പോസ് ചെയ്തത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ് . വീട് സന്ദര്‍ശിക്കാന്‍ സി പി എം കേന്ദ്രക്കമ്മറ്റി അംഗം എം എ ബേബിയും എത്തിയിരുന്നു. വഴിയില്‍വച്ച് ഇരുവരും തമ്മില്‍ ചെറിയ ചര്‍ച്ചയും നടന്നു.