ടേക്ക് ഓഫിന് മുമ്പേ ഹിറ്റായി കണ്ണൂർ വിമാനത്താവളം, ഇവിടെ വരി നില്‍ക്കേണ്ട


ബാഗേജിന്റെ ഭാരം സെൽഫ് ബാഗേജ് ഡ്രോപ് യന്ത്രം തന്നെ കണക്കാക്കുകയും ഭാരം അധികമാണെങ്കിൽ അക്കാര്യം യാത്രക്കാരനെ അറിയിക്കുകയും ചെയ്യും. കൂടുതലുള്ള തൂക്കത്തിന് അനുസരിച്ചുള്ള തുക ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി യന്ത്രത്തിൽത്തന്നെ അടയ്ക്കാനാകും. അതത് എയർലൈൻ കമ്പനിയുടെ കൗണ്ടറുകളിലും പണം അടയ്ക്കാൻ സൗകര്യമുണ്ടാവും.
വിവിധ സുരക്ഷാ പരിശോധനകൾക്കായി മണിക്കൂറുകൾക്കു മുൻപേ വിമാനത്താവളത്തിലെത്തേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. ആധുനിക സംവിധാനങ്ങൾ വരുന്നതോടെ ദേഹപരിശോധനയ്ക്കും കയ്യിൽ കരുതുന്ന ബാഗിന്റെ പരിശോധനയ്ക്കും മാത്രമാവും ക്യൂ നിൽക്കേണ്ടി വരിക. ലോകത്തെ അത്യാധുനിക വിമാനത്താവളങ്ങളിൽ മാത്രമാണ് ഇപ്പോൾ ഈ സൗകര്യങ്ങളെല്ലാമുള്ളത്. ഇന്റഗ്രേറ്റഡ് ടെർമിനലാണ് കണ്ണൂരിൽ സജ്ജമാക്കുന്നത് എന്നതുകൊണ്ടുതന്നെ തിരക്കിന് അനുസരിച്ച് കൗണ്ടറുകൾ സജ്ജീകരിക്കാൻ കഴിയും. സ്വിങ് സംവിധാനം എന്നറിയപ്പെടുന്ന ഈ സൗകര്യവും യാത്രക്കാരുടെ കാത്തുനിൽപ്പിന്റെ സമയം പരമാവധി കുറയ്ക്കാൻ സഹായിക്കും.





