Breaking News


കാലിക്കറ്റിൽ ഡിഗ്രി സീറ്റ് വർധന വൈകിപ്പിക്കുന്നതായി പരാതി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിലെ സീറ്റ് വർധന മൂന്ന് അലോട്ട്‌മെന്റ് പൂർത്തിയായിട്ടും വൈകുന്നതായി ആക്ഷേപം. ആദ്യവർഷ ഡിഗ്രി കോഴ്‌സ് ജൂൺ 29-ന് ആരംഭിച്ചെങ്കിലും മികച്ച മാർക്കുള്ള ഒട്ടേറെ വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചിട്ടില്ല.

സീറ്റ് വർധന വൈകുന്നത് വിദ്യാർഥികൾ ഇതരസംസ്ഥാനങ്ങളിലേക്ക് ചേക്കേറാൻ ഇടയാക്കുന്നതായി അൺ എയ്ഡഡ് കോളേജ് പ്രിൻസിപ്പൽ കൗൺസിൽ ചൂണ്ടിക്കാട്ടി. വൈകിയ വേളയിലെങ്കിലും സീറ്റ് വർധിപ്പിച്ച് ഉത്തരവിറക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.