Breaking News


കരിഞ്ചോലയ്ക്ക് വിദ്യാർത്ഥികളുടെ കൈത്താങ്ങ്.

എളേറ്റിൽ: പൂനൂർ കരിഞ്ചോല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് എളേറ്റിൽ ജി.എം യു .പി സ്കൂൾ സ്കൗട്ട്&ഗൈഡ്സ് വിദ്യാർഥികൾ സമാഹരിച്ച തുക സ്കൂളിലെ  സീനിയർ അസിസ്റ്റന്റ് എൻ.കെ.മുഹമ്മദ്‌ മാസ്റ്റർ ഭാരത്  സ്കൗട്ട്&ഗൈഡ്സ് ലോക്കൽ അസോസിയേഷൻ  സെക്രട്ടറി സതീഷ് കുമാറിന് കൈമാറി.

സ്റ്റാഫ്‌ സെക്രട്ടറി ലത്തീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഗൈഡ് ക്യാപ്റ്റൻ സുമയ്യ ടീച്ചർ സ്വാഗതവും,എസ്.ആർ.ജി. കൺവീനർ എം.വി.അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.