Breaking News


കോഴിക്കോട്ട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി

കോഴിക്കോട്: പുതുപ്പാടിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപന  ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. കോഴിക്കോട് കൈതപ്പൊയിലെ മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേല്‍ സജി കുരുവിള(52)യേയാണ് കൊല്ലാന്‍ ശ്രമിച്ചത്.

മലബാര്‍ ഫിനാന്‍സില്‍ അതിക്രമിച്ച് കടന്ന സന്തോഷ് മുളകുപൊടി വിതറിയതിന് ശേഷം സജി കുരുവിളയുടെ ദേഹത്ത് പെട്രോളാഴിച്ച് തീ കൊളുത്തുകയായിരുന്നു.

വധശ്രമത്തിനിടെ അക്രമി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. സാരമായ പൊള്ളലും പരിക്കുമുണ്ടെന്നാണ് വിവരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.