Breaking News


ബാലുശ്ശേരി ബസ്‌ സ്റ്റാൻഡ്‌ നവീകരണ പ്രവൃത്തി ഉദ്ഘാടനം 14ന്

ബാലുശ്ശേരി: അടിസ്ഥാന സൗകര്യവികസനത്തിൽ പ്രതീക്ഷയേകി ബാലുശ്ശേരി ബസ്‌ സ്റ്റാൻഡ്‌ നവീകരണപ്രവൃത്തിയുടെ ഉദ്ഘാടനം 14-ന് നടക്കും. ഉച്ചയ്ക്ക് 3 മണിക്ക്‌ പുരുഷൻ കടലുണ്ടി എം.എൽ.എ. പ്രവൃത്തി ഉദ്ഘാടനം ചെയ്യും. 16-ന് നിർമാണക്കരാറെടുത്ത യു.എൽ.സി.സി.എസ്. നിർമാണപ്രവൃത്തികൾ ആരംഭിക്കും.

എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ബസ്‌ സ്റ്റാൻഡ്‌
നവീകരിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്ത്രീകൾക്കും അംഗപരിമിതർക്കും മുഖ്യ പരിഗണനയാണ് നൽകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് പറഞ്ഞു. പത്രസമ്മേളനത്തിൽ പഞ്ചായത്ത് സെക്രട്ടറി സി.പി. സതീശൻ, പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട്, വൈസ് പ്രസിഡന്റ്‌ കെ. ശ്രീജ, കെ.കെ. പരീദ്, പെരിങ്ങിനി മാധവൻ, ഡി.ബി. സബിത, കെ. സുമ, റീജ കണ്ടോത്ത്കുഴി എന്നിവർ പങ്കെടുത്തു.