കൂരാച്ചുണ്ട്: കക്കയം പഞ്ചവടി, കെ.എസ്.ഇ.ബി. കോളനി മേഖലകളിൽ കഴിഞ്ഞ രാത്രിയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചു. കട്ടിക്കാന ബെന്നിയുടെ പറമ്പിലെ തെങ്ങ് തള്ളിയിട്ടു. കെ.എസ്.ഇ.ബി. എൻജിനീയർമാരുടെ ഫ്ളാറ്റിന്റെ ചുറ്റുമതിൽ തകർത്തു.
ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകളിറങ്ങുന്നതോടെ ജനങ്ങൾ ഭീതിയിലാണ്. പഞ്ചവടി മേഖലയിലെ മുപ്പതോളം കുടുംബങ്ങൾ രാത്രിയിൽ പുറത്തിറങ്ങാൻ സാധിക്കാതെ ദുരിതത്തിലാണ്. കാട്ടാനകളെ തുരത്തുന്നതിനും വനമേഖലയിൽ സൗരവേലി നിർമിക്കുന്നതിനും വനംവകുപ്പ് അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.