കോഴിക്കോട്: തുർക്കിയിൽ ഒക്ടോബറിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പ്രായോജകരായെന്ന് മജിസിയ ഭാനു പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധസ്ഥാപനങ്ങളും വ്യക്തികളും ഇതിനായി സഹായിച്ചെന്നും അവർ അറിയിച്ചു.
രണ്ടുലക്ഷം രൂപയാണ് മത്സരത്തിനായി കെട്ടിവെക്കേണ്ടിയിരുന്നത്. യാത്രാച്ചെലവ്, വിസ, താമസ സൗകര്യം, പ്രവേശന ഫീസ് തുടങ്ങിയവയ്‌ക്കെല്ലാമായി ചെലവ് വഹിക്കാനില്ലാത്തതിനാൽ മത്സരത്തിൽ പങ്കെടുക്കൽ അനിശ്ചിതത്വത്തിലായിരുന്നു. 2018-മേയിൽ ഉത്തർപ്രദേശിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലും 2017-ലെ ഏഷ്യൻ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡലും നേടിയിരുന്നു.