കോഴിക്കോട്: മലബാർ മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള ആഞ്ജനേയ കോളേജ് ഓഫ് നഴ്‌സിങ് ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിനും ആഞ്ജനേയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി (ബി.പി.ടി.), ബി.എസ്‌സി., എം.എൽ.ടി., ബി.എസ്‌സി. ഒപ്‌ടോമെട്രി എന്നീ ഡിഗ്രി കോഴ്‌സുകൾക്കും ഡിപ്ളോമ ഇൻ ഒപ്‌താൽമിക് അസിസ്റ്റന്റ്, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്‌നോളജി, ഡിപ്ളോമ ഇൻ റേഡിയോളജിക്കൽ ടെക്‌നോളജി, ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്‌നോളജി എന്നീ ഡിപ്ലോമ കോഴ്‌സുകൾക്കും പ്ലസ് ടു സയൻസ് പാസായവർക്ക് ഇപ്പോൾ പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും 500 രൂപ ഡി.ഡി. സഹിതം ആഞ്ജനേയ കോളേജ് ഓഫ് നഴ്‌സിങ്/ആഞ്ജനേയ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസസ്, മലബാർ മെഡിക്കൽ കോളേജ് കാമ്പസ്, ഉള്ളിയേരി, കോഴിക്കോട് എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0496-2701800.