MKC അബൂബക്കർ അനുസ്മരണവും അനുമോദനവും നടത്തി

സാമൂഹ്യ-സാംസ്‌കാരിക- വിദ്യാഭ്യാസ- രാഷ്ട്രീയ രംഗത്ത് നിറ സാന്നിദ്ധ്യമായി നമ്മോട് വിട്ട് പിരിഞ്ഞ MKC അബൂബക്കര്‍ അനുസ്മരണവും കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മുഴുവന്‍ സമയം സേവനം ചെയ്ത നമ്മുടെ നാട്ടുകാരായ കുന്നുമ്മല്‍ മജീദ്, കെ അബ്ദുല്‍ മജീദ് (ലാബ്) പി.സി.രാജന്‍, അബ്ദുല്‍ അസീസ് വി പി, മുഹമ്മദ് സനീം എ.പി എന്നിവരെയും ഈ വര്‍ഷം SSLC പരീക്ഷയില്‍ ഫുള്‍ A+ നേടിയ അഷിന്‍ റഹ്മാന്‍, മുഹമ്മദ് മിറാഷ് ഇ.കെ, ആയിഷ ഹൈറിന്‍ നജീബ്, നിദ എ.ആര്‍, സിയാന ജുബിന്‍, ലിൻഷ ഫാത്തിമ ഇ പി എന്നിവരെയും +2 പരീക്ഷയില്‍ ഫുള്‍ A+ നേടിയ ഷാമില്‍ ഹുസൈന്‍ കാരമ്മല്‍, റബിന്‍ സാനി.എ.പി, ജിഷ്മ താനിക്കല്‍ എന്നിവരെയും LSS ജേതാക്കളായ അഷിൻ നാസർ S/0 കരിമ്പാക്കണ്ടി നാസർ മാസ്റ്റർ, നിദ ഫാത്തിമ D/o പുതുമ ഹക്കിം, അസ്മിയ D/o എ.പി. അഷ്റഫ് മാസ്റ്റർ (USS) എന്നിവരെയും ആദരിക്കുകയും ചെയതു
കാന്തപുരത്ത് നടന്ന ചടങ്ങിൽ ഒ.വി. മൂസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉൽഘാടനം അഹമ്മദ് കുട്ടി ഉണ്ണികുളവും അനുസ്മരണ പ്രഭാഷണം നജീബ് കാന്തപുരവും നിർവഹിച്ചു. എ.കെ. മൊയ്തീൻ മാസ്റ്റർ, കെ.കെ രവീന്ദ്രൻ മാസ്റ്റർ, കെ.എം രാജൻ, ഫസൽ വാരിസ്, പി.കെ. മുഹമ്മദ്, മുനീർ കെ.കെ, മുജീബ് ചളിക്കാട്, പി.സി. മുഹമ്മദ് ഗഫൂർ, എ പി അഷ്റഫ് എന്നിവർ സംസാരിച്ചു.




