Breaking News


ലിനിക്ക്‌ സ്മരണാഞ്ജലിയുമായി ഉച്ചഭക്ഷണവിതരണം

പേരാമ്പ്ര: നിപ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധിച്ച്‌ മരിച്ച നഴ്‌സ് ലിനിയുടെ 41-ാം ദിനത്തിൽ ഓർമയ്ക്കായി കുടുംബാംഗം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ. സുനിൽ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം ജിതേഷ് മുതുകാട്, ആവള ഹമീദ്, ഡോ. ഷാമിൻ, ലിനിയുടെ ഭർത്താവ് സജീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.