എകരൂൽ: മകിച്ച അങ്കണവാടി ഹെൽപ്പർക്കുള്ള സംസ്ഥാന അവാർഡ് ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് എസ്റ്റേറ്റ്‌മുക്ക് ചിറക്കൽ അങ്കണവാടി ഹെൽപ്പർ പി. സുമയ്ക്ക്.
സുമയെ ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് അനുമോദിച്ചു. പ്രസിഡന്റ് ഇ.ടി. ബിനോയ് ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീറ ഹബീബ് അധ്യക്ഷതവഹിച്ചു. കെ.കെ.ഡി. രാജൻ, ശശീന്ദ്രൻ കരിന്തോറ, സുമേഷ്‌കുമാർ എസ്., പി.കെ. ശ്രീനി എന്നിവർ സംസാരിച്ചു.