ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയ്ക്കരികിൽ അപകടഭീഷണിയായ മരക്കൊമ്പുകൾ മുറിച്ചുമാറ്റിത്തുടങ്ങി. റോഡിലേക്ക് ചാഞ്ഞതും തൊട്ടടുത്ത വീടുകൾക്കും കടകൾക്കും ഭീഷണിയാകുന്നതുമായ മരങ്ങളാണ് മുറിച്ചുമാറ്റുന്നത്.
ബാലുശ്ശേരി പോലീസ് സ്റ്റേഷന് സമീപത്തെ റോഡരികിലുള്ള വൻമരക്കൊമ്പുകൾ കഴിഞ്ഞദിവസങ്ങളിൽ മുറിച്ചുമാറ്റി. കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകിവീണ് ഗതാഗതതടസ്സമുണ്ടാകാതിരിക്കാനും മരക്കൊമ്പുകൾ മുറിച്ചുമാറ്റുന്നുണ്ട്