കോഴിക്കോട്: കോഴിക്കോട്-ബാലുശ്ശേരി റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകൾ ചേർന്ന് സ്ഥലം പരിശോധിക്കും. വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷം അലൈൻമെന്റ് കല്ലുകൾ സ്ഥാപിച്ച് റിക്വിസിഷൻ അതോറിറ്റിയും ലാൻഡ് അക്വിസിഷൻ ഓഫീസറും ചേർന്നായിരിക്കും പരിശോധന. ഇതിനുശേഷം സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിനായി ഏജൻസിയെ നിയോഗിക്കും. നടപടികൾ ഓഗസ്റ്റ് 15-നകം പൂർത്തീകരിക്കാനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകി. കളക്ടറുടെ ചേംബറിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ബാലുശ്ശേരി, നരിക്കുനി, പയിമ്പ്ര, ചെലപ്രം ഭാഗങ്ങളിലേക്ക് നൂറിലധികം ബസുകളാണ് ഇതുവഴി കടന്നുപോവുന്നത്.
ലാൻഡ് അക്വിസിഷൻ ഡെ. കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, റോഡ് ഇൻഫ്രാ സ്‌ട്രെക്ച്ചർ കമ്പനി കേരള ലിമിറ്റഡ് എം.ഡി. എൻ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.