ഫ്‌ളൈ ബസ്’: പുതിയ എയര്‍പോര്‍ട്ട് ബസ് സര്‍വ്വീസുകളുമായി കെ.എസ്.ആര്‍.ടി.സി

ഈ ബസ്സുകള്‍ പുറപ്പെടുന്ന സമയങ്ങള്‍ എയര്‍പോര്‍ട്ടിലും സിറ്റി/സെന്‍ട്രല്‍ ബസ്സ്സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലെല്ലാം അറൈവല്‍/ഡിപ്പാര്‍ച്ചര്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലും 24 മണിക്കൂറും ഫ്‌ലൈ ബസുകള്‍ ലഭ്യമാണ്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു മണിക്കൂര്‍ ഇടവേളകളിലും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്‌ലൈ ബസ് സര്‍വ്വീസുകള്‍ ക്രമീകരിക്കും.
‘ഫ്‌ലൈ ബസ്സ്’ കളുടെ സംസ്ഥാനതല ഫ്‌ലാഗ്ഓഫ് ഇന്ന് വൈകുന്നേരം 4.30 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തും.




