Breaking News


പച്ചക്കറി വിത്ത് വിതരണ ഉദ്ഘാടനം


എകരൂല്‍ :  ഉണ്ണികുളം ഗവണ്മെന്റ് യുപി സ്കൂൾവിദ്യാർഥികൾക്ക് ഈ വർഷം നടപ്പിലാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.ബിനോയ് നിർവഹിച്ചു.

പി.ടി.എ പ്രസിഡണ്ട് പി കെ സജീവൻ അധ്യക്ഷനായി.

ഉണ്ണികുളം കൃഷി ഓഫിസർ മുഹമ്മദ് ഇഖ്ബാൽ പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി എൻ.രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്കൂൾ പിടിഎ പഞ്ചായത്ത് പ്രസിഡന്റിന് നല്കുന്ന നിവേദനം പി വി ഗണേശൻ സമർപ്പിച്ചു. പ്രധാനധ്യാപകൻ എ.കെ.മുഹമ്മദ് ഇഖാബാൽ സ്വാഗതവും ശ്രീഹരി നന്ദിയും പറഞ്ഞു. .