ബാലുശ്ശേരി: കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിൽ കാട്ടാമ്പള്ളിയിൽ ജപ്പാൻ ജലവിതരണപൈപ്പ് പൊട്ടി റോഡ് തകർന്നു. റോഡിന്റെ പകുതിയോളം ഭാഗം പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. അതിശക്തിയിലാണ് വെള്ളം മേൽപ്പോട്ടുയർന്നത്. റോഡിൽ ഏറെനേരം വാഹനഗതാഗതം തടസ്സപ്പെട്ടു. പോലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. കോക്കല്ലൂരിലെ ടാങ്കിൽനിന്ന് ബാലുശ്ശേരി ടൗണിലേക്കുള്ള ജലവിതരണപൈപ്പാണ് പൊട്ടിയത്. സംസ്ഥാനപാതയിൽ വിവിധയിടങ്ങളിൽ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നുണ്ട് .