ഇനി ഏത് കടയിൽനിന്നും റേഷൻ വാങ്ങിക്കാം

ഈ സൗകര്യം ഉപയോഗിക്കുന്നതിനായി പൊജുജനങ്ങൾക്ക് അവബോധം നൽകി ഫലപ്രദമായി നടപ്പാക്കണമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകി. കുറ്റമറ്റരീതിയിൽ സംവിധാനം നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഗുണങ്ങൾ
താമസം മാറുന്നതനുസരിച്ച് റേഷൻ കാർഡ് മാറേണ്ട
ഒരു റേഷൻകട തുറന്നിട്ടില്ലെങ്കിൽ അടുത്ത കടയിൽ പോകാം
മോശം സേവനം നൽകുന്ന റേഷൻകടയെ ഉപഭോക്താക്കൾക്ക് ബഹിഷ്കരിക്കാം
റേഷൻകടക്കാർ തമ്മിൽ നല്ല സേവനം നൽകാൻ ആരോഗ്യകരമായ മത്സരം വരും
തിരക്കേറിയ ഷോപ്പ് ഒഴിവാക്കി തിരക്കുകുറഞ്ഞ കടകൾ തിരഞ്ഞെടുക്കാം.
തട്ടിപ്പും വെട്ടിപ്പും നടത്തുന്ന കടകൾ താനേ ഇല്ലാതാകും
അടിസ്ഥാനശമ്പളം 18,000 ആക്കണം -വ്യാപാരികൾ
വ്യാപാരികളുടെ അടിസ്ഥാന വേതനം 18,000 രൂപയാക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. പുതിയ ഉത്തരവ് ഗ്രാമങ്ങളിലെ കടകളുടെ വിൽപ്പനയിൽ വ്യാപകമായ കുറവുവരുന്ന സാഹചര്യമുണ്ടാകുമെന്നും സംഘടന ചൂണ്ടിക്കാട്ടി.




