കോഴിക്കോട്: ദേശീയ പഞ്ചഗുസ്തി താരം മജിസിയ ഭാനുവിന് കൈത്താങ്ങായി എം.ഇ.എസ്. സംസ്ഥാന കമ്മിറ്റി. ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന വേൾഡ് ആം റെസ്‌ലിങ്ങിന് പങ്കെടുക്കാൻ തയ്യാറാകുകയാണ് മജിസിയ. എന്നാൽ ഇതിനാവശ്യമായ സാമ്പത്തികഭദ്രത തനിക്കില്ലെന്നും സഹായം ലഭിച്ചില്ലെങ്കിൽ അവസരം നഷ്ടമാകുമെന്നും മജിസിയ നേരത്തേ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഒരു ലക്ഷം രൂപയാണ് എം.ഇ.എസ്. മജിസിയക്ക് നൽകിയത്.