Breaking News


വൈദ്യുതി മുടക്കം പതിവ്, വിദ്യാര്‍ഥികളുടെ പഠനം കെ എസ് ഇ ബി ഓഫീസില്‍

എകരൂൽ : ഉണ്ണികുളം കെ എസ് ഇ ബി ഓഫീസ് ഇന്ന് സാക്ഷ്യം വഹിച്ചത് വ്യത്യസ്തമായ ഒരു സമരരീതിയെയാണ്‌. ദിവസേനെയുള്ള വൈദ്യുതി മുടക്കം കാരണം പഠനം മുടങ്ങിയ കുറച്ചു വിദ്യാര്‍ഥികള്‍ ഒടുവില്‍ കെ എസ് ഇ ബി ഓഫീസില്‍ വന്നിരുന്നു പഠിച്ചു.

ഉണ്ണികുളം പഞ്ചായത്തിലെ 2,3 വാര്‍ഡിലെ വിദ്യാര്‍ഥികളാണ് കെ എസ് ഇ ബി ഓഫീസില്‍ വന്നിരുന്ന് പഠിച്ചത്. വൈദുതി  മുടങ്ങിയത്  കാരണം വലഞ്ഞ  വിദ്യാർത്ഥികൾക്ക്  മറ്റു  മാർഗങ്ങളൊന്നും   ഇല്ലാത്തതിനാൽ  ആണ്  വ്യത്യസ്തമായി കെ എസ്  ഇ  ബി യിൽ  ഈ  സമര മുറയുമായി വന്നത്.   വൈദ്യുതി മുടങ്ങുന്നത് വിദ്യാര്‍ഥികളെപ്പോലെ തന്നെ രക്ഷിതാക്കള്‍ക്കും വലിയൊരു ബുദ്ധിമുട്ട് തന്നെയാണ് സൃഷ്ടിക്കുന്നത്.