വയനാട്ടില്‍ യുവദമ്പതിമാർ വെട്ടേറ്റ് മരിച്ച നിലയില്‍

ഉമ്മറിന്റെ മാതാവ് രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയപ്പോഴായിരുന്നു വാതില്‍ തുറന്ന് കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. സമീപത്ത് തന്നെയുള്ള ഉമ്മറിന്റെ സഹോദരന്റെ വീട്ടിലാണ് ഉമ്മറിന്റെ മാതാവ് താമസിക്കുന്നത്. മോഷണ ശ്രമമാകാം കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.




