ചിന്താ ജെറോമിന് അധികാരത്തിന്റെ മതിഭ്രമം ബാധിച്ചുവെന്ന് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ

കുറിപ്പിന്റെ പൂര്‍ണരൂപം
അധികാരം മനുഷ്യനെ മദി ചിത്തനാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്ബോള്‍ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകും...
കാരണം അവര്‍ ചവിട്ടിക്കായറാനുള്ള പടവുകള്‍ തീര്‍ക്കുന്ന തിരക്കിലാണ്...
രക്തസാക്ഷികളും സഖാക്കളും ' ഉയരുപതാകെ പാറുപതാകെ വാനിലുയര്‍ന്ന് പാറുപതാകെ ' എന്ന് ചങ്കു പൊട്ടി വിളിക്കുമ്ബോള്‍ ഇവര്‍ സ്വപ്ന ലോകത്തിലേയ്ക്ക് മറഞ്ഞ് സ്വന്തം ഉയര്‍ച്ച... ഉയരും ഞാന്‍.... പടരും ഞാന്‍ നാടാകെ...
പക്ഷേ ഈ പടര്‍ച്ച ഒരു അര്‍ബുദമാണെന്ന തിരിച്ചറിവ് കൂടെയുള്ളവര്‍ക്കുണ്ട്... ഇവരെ ഉയര്‍ത്തിയവര്‍ക്ക് തിരിച്ചറിയാനാവും...
സമൂഹത്തെ കടന്നു പിടിച്ചിരിക്കുന്ന അര്‍ബുദങ്ങളെ ഭേദമാക്കാന്‍ സമയമതിക്രമിച്ചിരിയ്ക്കുന്നു...
' Come and see blood on the Street ' എന്ന് പാടിയ നെരൂദയ്ക്ക് ചിന്ത ഭാഷയില്‍ ഇപ്പോള്‍ ഭ്രാന്താണൊ???
ശ്രീമതി. ചിന്താ ജറോമിനും, സിന്ധു ജോയിക്കും നമോവാകം..




