പൊട്ട് തൊട്ട മകള്‍ മദ്രസയ്ക്ക് പുറത്ത്; അച്ഛന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

'സബ് ജില്ല, ജില്ല തലങ്ങളില്‍ മികവ് തെളിയിച്ചവളാണ്. കഴിഞ്ഞ അഞ്ചാം ക്ളാസ്സ് മദ്രസ്സ പൊതു പരീക്ഷയില്‍ അഞ്ചാം റാങ്കുകാരി.എന്നിട്ടും മദ്രസ്സയില്‍ നിന്ന് ഈ വര്‍ഷം പുറത്താക്കപ്പെട്ടു' എന്ന് പിതാവ് ഉമ്മര്‍ മലയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യം എന്ന വിമര്‍ശനത്തോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്. വ്യാഴാഴ്ച ഇട്ട പോസ്റ്റ് ഒരു ദിവസത്തിനുള്ളിൽ 2000ത്തിലധികം പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.
ഉമ്മര്‍ മലയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
മകൾ ###### മലയിൽ (ഒരുഷോർട് ഫിലിം കോസ്റ്റൂമിൽ)പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി.സബ് ജില്ല, ജില്ല തലങ്ങളിൽ മികവ് തെളിയിച്ചവൾ.കഴിഞ്ഞ അഞ്ചാം ക്ളാസ്സ് മദ്രസ്സ പൊതു പരീക്ഷയിൽ അഞ്ചാം റാങ്കുകാരി.എന്നിട്ടും മദ്രസ്സയിൽ നിന്നും ഈ വർഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയിൽ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ...?(കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്തത് ഭാഗ്യം)




