കോഴിക്കോട് പൂഴിത്തോട് - വയനാട് റോഡ് യാഥാർത്ഥ്യമാക്കണം:കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

കോഴിക്കോട്ട് സ്വാതി പ്രതിഭ പുരസ്‌കാര സമർപ്പണ ചടങ്ങിനിടെയാണ് വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ ചെറുക്കാട് നിവേദനം നൽകിയത്. ചുരം റോഡുകൾ ഈ വർഷവും കാലവർഷക്കെടുതിയിൽ ഇടിഞ്ഞ് തകർന്ന് വയനാട്ടുകാർ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിലാണിത്.
കേരള കർണ്ണാടക സംസ്ഥാനങ്ങളിലേക്കുള്ള യാത്രാ ചരക്കു നിക്കങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ബത്തേരി മൈസൂർ ദേശീയപാത 212ലെ രാത്രിയാത്ര നിരോധിച്ചതിനാൽ രണ്ട് സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാർത്ഥികൾ ഉൾപെടെ ആയിരക്കണക്കിന് യാത്രക്കാർ പ്രയാസത്തിലുമാണ്. ഇത്തരം പ്രശ്‌നങ്ങൾക്ക് റോഡ് പരിഹാരമാവും .1994 ൽ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത് .
ചുരങ്ങളോ, മുടിപിൻ വളവുകളോ,
വൻ നദികളോ, മലകളോഇല്ലാത്ത പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബാഗ്ലുർ റോഡ് യാഥാർത്ഥ്യ മാവുന്നതോടെ കോഴിക്കോട് വയനാട് ടൂറിസം മേഖല പരിപോഷിപ്പിക്കപ്പെടുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി, വനം പരിസ്ഥ്തി മന്ത്രി മുഖ്യമന്ത്രി എന്നിവർക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.




