കനത്തമഴയിൽ സംസ്ഥാനപാത തകർന്ന് ഗതാഗതം തടസ്സപ്പെട്ടു

കഴിഞ്ഞ വേനലിൽതന്നെ റോഡിന്റെ ഒരുഭാഗം തകർന്നിരുന്നു. എന്നാൽ പൊട്ടിപ്പൊളിഞ്ഞ ഭാഗത്തെ അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകാതിരുന്നതാണ് റോഡിന്റെ മറുവശവും തകർന്ന് ഗതാഗത തടസ്സമുണ്ടാകാൻ കാരണമായത്. മഴശക്തമായാൽ വട്ടോളിബസാർ ടൗണിലും വെള്ളം നിറഞ്ഞ് ഗതാഗതതടസ്സമുണ്ടാകാറുണ്ട്. തകർന്ന ഓവുചാലിലൂടെ ചളിവെള്ളം നടുറോഡിലേക്കാണ് ഒഴുകുന്നത്. ഓവുചാൽ നവീകരിക്കാനുള്ള നടപടിയും പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.




